ആൽക്കെമിസ്റ്റ് - പൗലോ കൊയ്ലോ
₹ 275
”ഒരാള്‍ എന്തെങ്കിലും നേടാന്‍ വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, ഈ പ്രപഞ്ചം മുഴുവന്‍ ആ സ്വപ്നസാക്ഷാത്കാരത്തിനായി അവന്റെ ഒപ്പമുണ്ടാകും” എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ 'ആല്‍കെമിസ്റ്റ്'-ലോകത്തെ മുഴുവന്‍ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവല്‍ 35 വായനാവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ലോകമെങ്ങും 'ആല്‍കെമിസ്റ്റ്- 35 വായനാവര്‍ഷങ്ങള്‍' ആഘോഷമാക്കുമ്പോൾ പ്രത്യേകപതിപ്പ് പുറത്തിറക്കി ഡി സി ബുക്സും ആഘോഷത്തിന്റെ ഭാഗമാവുകയാണ്. ആഗോളതലത്തില്‍ 9 കോടി കോപ്പികള്‍ വിറ്റഴിഞ്ഞ, മലയാളത്തില്‍ എഴുപതാം പതിപ്പിലെത്തുന്ന ഈ പുസ്തകം, കെട്ടിലും മട്ടിലും പുതിയ രീതിയില്‍ വായനക്കാരിലേക്ക് എത്തുകയാണ്.