രണ്ടുപതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്, സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണംപോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ ആത്മീയവിശ്വാസസംഹിതയുടെയോ സുനിശ്ചിതത്വമൊന്നുമില്ലാതെ സന്ദിഗ്ധതയും അനിശ്ചിതത്വവും നിറഞ്ഞ മനസ്സോടെ അത് നശ്വരമായ എല്ലാത്തിനോടും പ്രിയത പുലര്‍ത്തുന്നു.' അവതാരിക: പി.കെ. രാജശേഖരന്‍ പഠനം: പി.എന്‍. ഗോപീകൃഷ്ണന്‍ നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നു കണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍, ചാലിയാര്‍ തുടങ്ങിയ 50 കവിതകള്‍. അവതാരിക: പി.കെ. രാജശേഖരൻ പഠനം: പി.എൻ. ഗോപീകൃഷ്ണൻ നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി ഇല്ലാ മണിയൻ. അന്നു കണ്ട കിളിയുടെ കട്ട് വിത്തുകൾ, റാന്തൽ, മഴയുടെ കൃതികൾ, ചിലന്തിവല , ഒരാൾ. ചാലിയാർ തുടങ്ങിയ 50 കവിതകൾ