ഇരു വി. വിഷനിലാൽ
₹ 430
₹ 470
9%
ഇരു
_വി. ഷിനിലാൽ_
( 2022 കേരള സാഹിത്യ
അക്കാദമി നോവൽ പുരസ്കാരം)
എല്ലാത്തിനുമുണ്ട് ഇരു ഭാവങ്ങൾ. കറുപ്പ് - വെളുപ്പ്. അകം - പുറം. രൗദ്രം - ശാന്തം. സമ്പന്നം - ദരിദ്രം. മേൽ - കീഴ്. ഇരു എന്നത് ജീവന്റെ തത്ത്വമാണ്.
കാമം ഉരുകിയുണ്ടായതാണ് കായനദി. അതിന്റെ ഇരുകരകളിലുമായി പലതരം മനുഷ്യർ കുടിപ്പാർത്തു പോന്നു. കൂടിക്കുഴഞ്ഞ് കിടന്ന മനുഷ്യർ ഇതിഹാസതുല്യമായ കഥകൾ സൃഷ്ടിച്ചു. രാഷ്ട്രവ്യവഹാരമാലകളും സ്മൃതികളും കൊണ്ട് കള്ളി തിരിക്കപ്പെട്ട മനുഷ്യർ കാമമോഹിതരായി സന്ധിച്ചു.
"ശാന്തമെന്ന് തോന്നുന്ന ആവാസവ്യവസ്ഥകൾ ഹിംസയിലാണ് വേരൂന്നി നിൽക്കുന്നത്." മനുഷ്യൻ വ്യവഹരിച്ച ഇടങ്ങളിലെല്ലാം ഹിംസയുണ്ടായിരുന്നു. വിഭവങ്ങളുടെ പങ്കുവക്കലിൽ മാത്രമല്ല, സംസ്കാരത്തിലും സാഹിത്യത്തിലും അത് പ്രകടമായി. വലിയ കണ്ണുകളുള്ള ചരിത്രമെഴുത്തുകാർ സംസ്കാരത്തിന്റെ മേൽപ്പാട മാത്രം പകർത്തി. കണ്ണോട്ടമെത്താതെ അവരുപേക്ഷിച്ചു പോയത് മുകളിലിരുന്ന് പ്രയോഗിക്കുന്ന സമ്പൂർണ്ണാധികാരത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഗോത്ര മനുഷ്യരെക്കൂടിയാണ്. അങ്ങനെ സാഹിത്യത്തിന് പോലും ഇരു ഭാവമുണ്ടായി. ഭാഷയിലും ഉണ്ടായി.
തിരുവിതാംകൂർ ദേശത്ത് ജീവിച്ച് മരിച്ചു പോയ മനുഷ്യരുടെ മുന്നൂറ് വർഷത്തെ കഥകളാണ് ഇരു. സി.വി.രാമൻ പിള്ളയുടെ മാർത്താണ്ഡ വർമ്മ നോവലിലെ ഒരു വിള്ളലിൽ നിന്നാണ് ഇരുവിന്റെ ചരിത്ര സഞ്ചാരം തുടങ്ങുന്നത്. സഹ്യൻമലയുടെ തെക്കൻ ഭാഗത്തിന്റെ പടിഞ്ഞാറേ ചരിവിലേക്ക് വന്നുപോകുകയും ഇവിടെത്തന്നെ ഒടുങ്ങുകയും ചെയ്ത സഞ്ചാരികളിലൂടെ, മുഖ്യധാര ഇതുവരെ സ്പർശിക്കാത്ത രണ്ട് ഗോത്ര ജനവിഭാഗങ്ങൾ മലയാള സാഹിത്യത്തിലേക്ക് ഉറച്ച കാലെടുത്തു വച്ച് കയറി വരുന്നു. ഇതുവരെ കാണാത്ത ഭാഷയും ഐതീഹ്യങ്ങളും സ്വർണ്ണ മൂല്യമുള്ള വാക്കുകളും കൊണ്ട് 'ഇരു' ഭാഷയുടെയും സംസ്കാരത്തിന്റെയും കാഴ്ചബംഗ്ലാവ് കൂടി സൃഷ്ടിച്ചിരിക്കുന്നു.
കാമപൂർത്തിയിൽ ശരീരം ഉരുകിയതിൽ നിന്നും ഉത്ഭവിച്ചതു കൊണ്ടാണ് നദിക്ക് കായനദി എന്ന് പേർ വന്നത്. ഈ നോവലിന്റെ അടിത്തട്ടിൽ കാമനദിയും ഒഴുകിക്കൊണ്ടിരിക്കുന്നു. വൈരം കൊണ്ട് പുളച്ചും രോഷം കൊണ്ടിളകിയും ശാന്തി കൊണ്ട് നിലച്ചും ജീവിതം എന്നപോലെ.
പല കോണുകളിൽ നിന്ന് അനവധി കഥകളിലൂടെ മനുഷ്യാവസ്ഥയെ അന്വഷിക്കുന്ന കൃതി. പുതിയ കാലത്തെ ക്ലാസ്സിക് നോവൽ എന്ന് നിസ്സംശയം പറയാവുന്ന കൃതി.
മുഖവില : 470₹